Wednesday, October 7, 2009

Mount Takao



സില്‍വര്‍ വീക്ക്‌ അവധിക്ക് ഞാനും എന്റെ കൂടുകരിയും കൂടി എവിടെയെങ്കിലും പോകാന്‍ തീരുമാനിച്ചു. നാലഞ്ചു ദിവസം വീണു കിട്ടിയതാണ് , വീട്ടിലിരുന്നു ബോറടിച്ചു മരിക്കുമല്ലോ എന്ന്  കരുതി ഓരോ ദിവസവും എവിടെയെങ്കിലും പോകാമെന്ന് തീരുമാനിച്ചു. അങ്ങിനെ ടാകാവോ മൌന്റൈന്‍ അല്ലെങ്ങില്‍ ജാപനീസില്‍ ടാകാവോ സാന്‍ കാണാന്‍ പോകാമെന്ന് വിചാരിച്ചു.

പക്ഷെ പതിവ് പോലെ എഴുന്നെല്കാന്‍ താമസിച്ചു. അങ്ങനെ ഒരുങ്ങി ഇറങ്ങി വന്നപോ നേരം നാട്ടുച്ചയായി. ഷിന്‍ ഞുക് വില്‍ നിന്ന് ടാകാവോ സാന്‍ വരെ പോകുന്ന ട്രെയിന്‍ കിട്ടി. ടോക്കിയോ നഗരത്തില്‍ നിന്ന് ഒഴിഞ്ഞു വളരെ ഭംഗിയുള്ള ഒരു ഹില്‍ പ്രദേശം. ടാകാവോ മെയിന്‍ സ്റ്റേഷന്‍ എതിയപോ എനിക്ക് മുന്നാര്‍ ആനോര്‍മ വന്നത്. നേര്‍ത്ത തനുപുള്ള സായാഹ്നം.വന്‍ ആള്‍കൂട്ടം തന്നെ ഉണ്ട് അവിടെ സ്റ്റേഷനില്‍, ഒരുപാടു പേര്‍ തിരിച്ചു പോകുന്നു , അതിലും കൂടുതല്‍ ആളുകള്‍ വന്നു കൊണ്ടെയിരികുന്നു. വെറും ട്രെക്കിംഗ് എന്ന് വിചാരിച്ത്തിയ ഞങ്ങള്‍ വളരെ നല്ല കാഴ്ചയാണ് കണ്ടത്. അവിടെ ഓരോ ട്രിഇല്‍ ഉണ്ട് , ഏതെങ്ങിലും ട്രിഇല്‍ എടുകാം , ആ റൂട്ടില്‍ എന്തെല്ലാം കാനാനുണ്ടാകുമെനും എഴുതിയിടുണ്ട്‌. ഞങ്ങള്‍ ഏറ്റവും വല്യ രൌറെ തന്നെ സെലക്ട്‌ ചെയ്തു. മൌന്റൈന്‍ ടോപ്‌ വരെ ട്രെയിന്‍ ഉണ്ട്.വളരെ സ്ട്രിഘ്റ്റ്‌ ആയാണ് അത് പോകുന്നത്.മുകളില്‍ എതിയപോ വിശ്വസിക്കാന്‍ പറ്റിയില്ല, അത്ര സ്ട്ടീപ്‌ ആയ റെയില്‍ പാത ആദ്യമായാണു കാണുന്നത്.


അവിടെ നിന്ന് മൌന്റൈന്‍ ടോപ്‌ വരെ നടന്നു വഴിയില്‍ മങ്കി പാര്‍ക്ക്‌ , ഷ്രൈന്‍ (ജപ്പാനിലെ ട്രടിറേനാല്‍ അമ്പലം) ഉണ്ടായിരുന്നു..കഴ്ച്ചയോകെ കണ്ടു മൌന്റൈന്‍ ടോപ്‌ എത്തി. അവിടെ നിന്ന് നോകിയാല്‍ മൌന്റ്റ്‌ ഫ്യുജി കാണാം. അവിടെ എല്ലാവരും ഫോട്ടോ എടുകുന്നതിന്റെ തിരക്കാണ്. അവിടെ ഞങ്ങളും കുറച്ചു ഫോട്ടോ എടുത്തു തിരിച്ചു നടന്നു. നേരം ഇരുട്ടി തുടങ്ങി. വരുന്ന വഴിയില്‍ വേറെ ഒരു പാത കണ്ടു . അതില്‍ പോയി നോകാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. കുറെ നടന്നപോ ഞങ്ങള്‍ വേറെ ഒരു തൂക്ക് പാലം എത്തി. ചുറ്റും കൂരിരുട്ടു, കുറച്ചു പേടിച്ചു പോയെങ്ങിലും പുറകെ ആളുകളുടെ ശബ്ദം കേള്കുന്നുണ്ടായിരുന്നു. അങ്ങനെ ധൈര്യത്തോടെ മുന്നോട് നടന്നു , പഴയ മൌന്റിന്‍ ടോപ്‌ സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് ട്രെയിന്‍ പിടിച്ചു നേരെ താഴേക്ക്. ജീവിതത്തില്‍ സന്തോഷിച്ച ഒരു ദിവസം കൂടി എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു , തിരികെ വീടിലെകുള്ള  ട്രെയിന്‍ പിടിച്ചു.